സാഹിത്യ പാരമ്പര്യമോ , ജന്മനാ കിട്ടിയ സിദ്ധിയോ ഒന്നും അവകാശ പെടാനില്ലാത്ത ഒരു സാധാരണ കേരളീയനാണ് ഞാൻ. പക്ഷെ, കഥകളെ ഞാൻ ഇഷ്ടപ്പെടുന്നു , ഫലിതങ്ങളെ ഞാൻ ആസ്വ ദിക്കുന്നു. സ്വജീവിതത്തിൽ നിന്ന് പോലും കഥകൾ മെനയാമെന്നു ഞാൻ പഠിച്ചത് ബഷീറിൽ നിന്നാണ്. പക്ഷെ കഥകൾ എഴുതാനുള്ള കാരണം എന്റെ അമ്മയാണ്,അഥവാ അമ്മയുടെ അദ്ധ്യാപകവൃത്തിയാണ്. ഒരു എൽ.പി. സ്കൂൾ ടീച്ചറായ അമ്മക്ക് വളരെ ലളിതമായ മലയാളത്തിൽ, ചില സാഹിത്യ സൃഷ്ടികൾ ആവശ്യമായ് വരും.ഞാനവ എഴുതി കൊടുക്കും . ഇപ്പോൾ അവ പരസ്യമായി പ്രസിദ്ധപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു .
No comments:
Post a Comment